കളമശേരിയില്‍ റെയിൽവേ ട്രാക്കിൽ മരത്തടി ; അട്ടിമറി ശ്രമമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശേരി റെയിൽവേ ട്രാക്കിൽ മരത്തടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മരത്തടി മനഃപൂർവം ട്രാക്കിലിട്ടതാണെന്ന് സംശയിക്കുന്നതായി ആർ.പി.എഫ് അറിയിച്ചു. സൗത്ത് കളമശേരി റെയിൽവേ മേൽപാലത്തിന് സമീപം ചൊവ്വാഴ്ചയാണ് ട്രാക്കിൽ മരത്തടി കണ്ടെത്തിയത്. ഇറച്ചി കടയിൽ ഉപയോഗിക്കുന്ന മരത്തടിയാണ് കണ്ടെത്തിയത്. ഏഴരയ്ക്ക് കടന്നുപോയ ബിലാസ്പുർ-എറണാകുളം ട്രെയിൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അസ്വാഭാവികമായി കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരം എറണാകുളം കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻ തന്നെ ആലുവയിൽ നിന്ന് വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിനെ ഈ വിവരം അറിയിക്കുകയും ഇതനുസരിച്ച് ട്രെയിൻ നിർത്തി നടത്തിയ പരിശോധനയിൽ തകർന്ന നിലയിൽ തടിക്കഷ്ണം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...