കുളനട ബൈക്ക് അപകടം ; സുമിത്രയുടെ മരണം ഫെയ്‌സ് ബുക്ക് കാമുകനുമായി ഒടിച്ചോടുന്നതിനിടയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനടയില്‍ ഇന്ന് രാവിലെയുണ്ടായ ബൈക്ക് അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. അപകടത്തില്‍ ബൈക്കിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന സുമിത്ര എന്ന യുവതി മരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇവരുടെ മരണം ഫെയ്‌സ് ബുക്ക് കാമുകനുമായി ഒടിച്ചോടുന്നതിനിടയിലാണ് സംഭവിച്ചതെന്നാണ് വിവരം. പ്രതിക്ഷിച്ച സ്ഥലത്ത് എത്തിച്ചേരാന്‍ വേണ്ടി യുവാവ് യുവതിയെയും കൊണ്ട് ബൈക്കില്‍ പായുകയായിരുന്നു. ഇതിനിടയിലാണ് അപകടം നടന്നത്.

ഇന്ന് രാവിലെ അഞ്ചുമണിക്കാണ്  കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കു സമീപം അപകടം നടന്നത്. ബൈക്കില്‍ നിന്നു വീണ സുമിത്രയുടെ തലയിലൂടെ കൊറിയര്‍ കമ്പനിയുടെ വാഹനം കയറിയിറങ്ങി. ഭര്‍ത്താവുമായി പിണങ്ങികഴിയുന്ന യുവതി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതാണ് തിരുവനന്തപുരം സ്വദേശിയായ യുവാവിനെ. യുവതിയുടെ മരണവിവരം വിളിച്ചറിയിച്ച പോലിസുകാരോട് യുവതിയുടെ ഭര്‍ത്താവ് ‘ആഹാ അവള് ചത്തോ’എന്നാണ് പ്രതികരിച്ചത്‌.

മൃതദേഹം തനിക്കു കാണേണ്ടെന്നും ശവം ഏറ്റുവാങ്ങാന്‍ എത്തുകയില്ലെന്നും ഭര്‍ത്താവ് പ്രവീണ്‍ പറഞ്ഞു. സുമിത്ര ബന്ധം പിരിയുന്നതിനായി കുടുംബക്കോടതിയില്‍ കേസ് നടത്തിവരികയായിരുന്നു. ഇരുവരുടെയും കുട്ടി ഇപ്പോള്‍ പ്രവീണിന്റെ കൂടെയാണ് വളരുന്നത്. തിരുവനന്തപുരം നെടുമങ്ങാട് തെളിക്കോട് എഎം മന്‍സിലില്‍ അന്‍സില്‍ എന്ന 24കാരനാണ് സുമിത്രയുടെ കാമുകന്‍. പരിക്കേറ്റ അന്‍സില്‍ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...