കൊവാവാക്‌സ് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുവദിക്കരുതെന്ന് സർക്കാർ പാനൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയയുടെ രണ്ടാം വാക്‌സിനായ കൊവാവാക്‌സ് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുവദിക്കരുതെന്ന് സർക്കാർ പാനൽ ശുപാർശ നൽകി. 2-17 വയസ് പ്രായമുള്ള കുട്ടികളിൽ 23 ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെയാണ് ശുപാർശ.

കൊവവാക്‌സ് ജൂലൈയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഈ ശുപാർശ. എന്തുകൊണ്ടാണ് ക്ലിനിക്കൽ പരീക്ഷണത്തിനെതിരായ ശുപാർശ വന്നത് എന്നതിന് വ്യക്തത വരുത്തേണ്ടതുണ്ട്. യുഎസ് കമ്പനിയായ നൊവാവാക്‌സുമായി ചേർന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവാവാക്‌സ് തയ്യാറാക്കുന്നത്.

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ സർക്കാർ പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ വൈകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...