പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ 63.37 വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. ബാലറ്റു വോട്ടുകള്‍ കണക്കാക്കാതെ വോട്ട് ചെയ്തവരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. ആകെയുള്ള 14,29,700 പേരില്‍ 9,06,051 പേര്‍ വോട്ട് ചെയ്തു. 6,83,307 പുരുഷന്‍മാരില്‍ 4,42,897 (64.82) ഉം 7,46,384 സ്ത്രീ വോട്ടര്‍മാരില്‍ 4,63,148 (62.05) ഉം ഒന്‍പത് ട്രാന്‍സിജന്‍ഡറില്‍ ആറ് (66.67) പേരും വോട്ടു രേഖപ്പെടുത്തി.
ഏറ്റവും അധികംപേര്‍ വോട്ട് ചെയ്ത മണ്ഡലമെന്ന ബഹുമതി ആറന്മുളയ്ക്ക്.
2,36,632 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ നിന്നും 1,45,106 പേരാണ് പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വോട്ടിംഗ് ഏറ്റവും കുറവുരേഖപ്പെടുത്തിയത് റാന്നിയില്‍. 1,91,442 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ 1,16,248 പേരാണ് വോട്ടു ചെയ്തത്. അടൂരില്‍ ആകെയുള്ള 2,09,760 വോട്ടര്‍മാരില്‍ 1,41,454 പേരും വോട്ട് ചെയ്തു. കോന്നി മണ്ഡലത്തില്‍ ആകെയുള്ള 2,00,850 വോട്ടര്‍മാരില്‍ 1,29,031 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവല്ലയില്‍ 2,12,440 വോട്ടര്‍മാരില്‍ 1,28,582 പേര്‍ വോട്ട് ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ 1,87,898 വോട്ടര്‍മാരില്‍ 1,24,552 പേര്‍ വോട്ട് ചെയ്തു. പൂഞ്ഞാറില്‍ ആകെയുള്ള 1,90,678 വോട്ടര്‍മാരില്‍ 1,21,078 പേര്‍ വോട്ടു ചെയ്തു.