പത്തനംതിട്ട : മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടര്‍മാര്‍. മണ്ഡലത്തിലെ ആകെയുള്ള 14,29,700 വോട്ടര്‍മാരില്‍ 7,46,384 സ്ത്രീകള്‍ ആണെങ്കിലും വോട്ടു ചെയ്തത് 4,63,148 പേര്‍. 62.05 ശതമാനമാണ് ഇവരുടെ പോളിംഗ്. അതേ സമയം 6,83,307 പുരുഷന്‍മാരില്‍ 4,42,897 പേര്‍ മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒന്‍പതില്‍ ആറു പേര്‍ വോട്ട് ചെയ്ത് 66.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അടൂരും റാന്നിയിലും രണ്ടു പേര്‍ വീതവും തിരുവല്ലയിലും ആറന്മുളയിലും ഓരോരുത്തര്‍വീതവുമാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ വോട്ടു ചെയ്തത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പൂഞ്ഞാറില്‍ ആകെയുള്ള 96,198 സ്ത്രീ വോട്ടര്‍മാരില്‍ 57,807 പേര്‍ വോട്ട് ചെയ്തപ്പോള്‍ ആകെയുള്ള 94,480 പുരുഷന്‍മാരില്‍ 63,271 പേരും വോട്ടുചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ 96,907 സ്ത്രീ വോട്ടര്‍മാരില്‍ 61,667 പേരും 90,990 പുരുഷവോട്ടര്‍മാരില്‍ 62,885 പേരും വോട്ട് അവകാശം വിനിയോഗിച്ചു.
പത്തനംതിട്ട ജില്ലയിലും ലോക്സഭാമണ്ഡലത്തിലും ഏറ്റവും അധികം സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് ആറന്മുളയ്ക്കാണ്. ഇവിടെ ആകെ സ്ത്രീ വോട്ടര്‍മാര്‍ 1,24,531 ആണ്. ഇതില്‍ 75,744 പേര്‍ വോട്ടു ചെയ്തു. 1,12,100 പുരുഷ വോട്ടര്‍മാരില്‍ 69,361 പേരും വോട്ടുചെയ്തു. ജില്ലയില്‍ കുറവ് സ്ത്രീകളെ ബൂത്തിലെത്തിച്ചത് റാന്നിയാണ്. 99,330 സ്ത്രീ വോട്ടര്‍മാരില്‍ 58,482 പേരാണ് വോട്ട് ചെയ്തത്. ഇവിടെ 92,110 പുരുഷ വോട്ടര്‍മാരില്‍ 57,764 പേരും വോട്ടുചെയ്തു.
കോന്നിയില്‍ 68,356 സ്ത്രീകളും തിരുവല്ലയില്‍ 65,560 സ്ത്രീകളും വോട്ടുചെയ്തു. കോന്നിയില്‍ 1,06,304 ഉം തിരുവല്ലയില്‍ 1,11,533 ഉം സ്ത്രീവോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാരുടെ കണക്കില്‍ കോന്നിയില്‍ ആകെയുള്ള 94,545 പേരില്‍ 60,675 ഉം തിരുവല്ലയില്‍ 1,00,906 പേരില്‍ 63,021 പേരും വോട്ട് ചെയ്തു. അടൂരിലെ 1,11,581 സ്ത്രീവോട്ടര്‍മാരില്‍ 75,532 പേരും വോട്ടുചെയ്തു. ഇവിടെ 98,176 പുരുഷ വോട്ടര്‍മാരില്‍ 65,920 പേരും വോട്ടു ചെയ്തു.