കൊച്ചി : ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്മസ് ദിനത്തില്‍ എറണാകുളം അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം. അതിരൂപത ബിഷപ്പ് ഹൗസ് മന്ദിരത്തില്‍ രാവിലെ പത്ത് മുതലാണ് ഉപവാസം. അതേസമയം എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയല്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ് കത്ത് അയച്ചിരുന്നു. നേരത്തെ, പുതിയ കുര്‍ബാന ക്രമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആന്റണി കരിയലിന് കത്തയച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്‍ അതിരൂപതയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി കരിയല്‍ കര്‍ദിനാളിനും മറ്റ് ബിഷപ്പുമാര്‍ക്കും കത്തയച്ചത്.
കുര്‍ബാന വിഷയം : അതിരൂപതയിലെ വൈദീകര്‍ ഉപവാസസമരത്തില്‍
RECENT NEWS
Advertisment