കുർബാന തർക്കവുമായി ബന്ധപ്പെട്ട് മെത്രാന്മാരുടെ സംയുക്ത സർക്കുലർ തള്ളി വൈദികർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട് മെത്രാന്മാരുടെ സംയുക്ത സർക്കുലർ തള്ളി വൈദികർ. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിക്കില്ലെന്ന് ഒരു വിഭാഗം വൈദികർ നിലപാടെടുത്തു. കൊച്ചിയിൽ ചേർന്ന വൈദിക യോഗത്തിലാണ് തീരുമാനം. ഏകീകൃത കുർബാന അർപ്പിക്കാനുള്ള നിർദ്ദേശമായിരുന്നു സർക്കുലറിൽ ഉണ്ടായിരുന്നത്. പുതിയ മേജർ ആർച്ച് ബിഷപ്പ് ഇത്തരം സർക്കുലർ നൽകരുതായിരുന്നു എന്നാണ് വിമത വിഭാഗം വൈദികർ പറയുന്നത്. ജനാഭിമുഖ കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ വിമത വിഭാഗം, സിനഡ് നടപടികളെ ഭയക്കുന്നില്ലെന്നും അറിയിച്ചു.

കുർബാന തർക്കവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇന്നലെ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്നും കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നുമാണ് മാർ റാഫേൽ തട്ടിൽ പറഞ്ഞത്. വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും റാഫേൽ തട്ടിൽ പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...