സഭാ തര്‍ക്കത്തില്‍ ചര്‍ച്ചക്കില്ല ; വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകരുത് : കാതോലിക്കാ ബാവ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ ഇനി ചർച്ചകൾക്കില്ലെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. മതങ്ങൾ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ല. കുടിയേറ്റ കർഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു. സഭ തർക്കവുമായി ബന്ധപ്പെട്ട ചർച്ചകൾ സുപ്രീം കോടതി വിധിയോടെ അവസാനിച്ചു. അത്തരം ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല വിധി അംഗീകരിച്ചാൽ സഭയിൽ സമാധാനം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.

മതങ്ങൾ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ല. രാഷ്ട്രീയത്തിൽ എന്തെങ്കിലും നീതിവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ തിരുത്താനുള്ള ഉത്തരവാദിത്വം മതത്തിനുണ്ട്. മതങ്ങളിൽ തെറ്റ് സംഭവിച്ചാൽ അത് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. വൈദികർ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാവുന്നത് നല്ലതല്ല. അങ്ങനെയുള്ളവർ വൈദിക ജോലി ഉപേക്ഷിക്കുന്നതാണ് നല്ലത്.

പരിസ്ഥിതി ചൂഷണത്തിനെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കണം. നമ്മുടെ അത്യാർഥി കൊണ്ട് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവരുത്. ഇത് സാധാരണ ജനങ്ങൾ ചെയ്യുന്നതല്ല. കുടിയേറ്റ കർഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്നും കാതോലിക്ക ബാവ ആഹ്വാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...