അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അനുപമ കുഞ്ഞിന് ജന്മം നല്‍കിയ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലെയും ജനനം രജിസ്റ്റര്‍ ചെയ്ത കാട്ടാക്കട ഗ്രാമപഞ്ചായത്തിലെയും രേഖകളാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാന്‍ സി.ഡബ്ല്യു.സിയോടും അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍.

അനുപമയുടെ കുഞ്ഞി​ന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടന്നതി​െന്‍റ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കുഞ്ഞി​ന്‍റെ പിതാവി​െന്‍റ പേരും മേല്‍വിലാസവും തെറ്റായാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്​. പിതാവ്​ അജിത്തി​െന്‍റ പേരിന് പകരം ജയകുമാര്‍ എന്നാണ്​ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത്. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്ത്​. എന്നാല്‍, ജനനസര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്. കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബര്‍ 19 ന് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

അവിടെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പഞ്ചായത്ത് നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മാതാവി​െന്‍റ പേരി​െന്‍റ സ്ഥാനത്ത് അനുപമ എസ് ചന്ദ്രന്‍ എന്ന് കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്ന്​ മടങ്ങും വഴി ജഗതിയില്‍ വെച്ച്‌ ത‍​ന്‍റെ മാതാപിതാക്കള്‍ ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി എടുത്തു കൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ അനുപമയുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....