പത്തനംതിട്ട : പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ മുന്‍ഗണന നല്‍കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കേരള മുഖ്യമന്ത്രിയോടും സഹകരണ മന്ത്രിയോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഭവനങ്ങളില്‍ നേരിട്ടെത്തി വിതരണം ചെയ്യുകയും പ്രതിദിന നിക്ഷേപം സ്വീകരിതക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ് . മറ്റു മുന്‍നിരപോരാളികളെപ്പോലെ തന്നെ വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്നാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെടുന്നത് . കോവിഡ് 19 വൈറസ് മൂലം കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ നിരവധി സഹകരണ ജീവനക്കാര്‍ രോഗബാധിതരാവുകയും ചില ജീവനക്കാര്‍ മരണപ്പെടുകയും ചെയ്തു.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും ഭവനങ്ങളില്‍ നേരിട്ടെത്തി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം തന്നെ ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ പ്രതിബദ്ധതയോടെ ഓണം, വിഷു, റംസാന്‍ എന്നീ മാര്‍ക്കറ്റുകളും നീതിസ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും മറ്റിതര ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങളുമായി ഇടപെടുന്ന മേഖലയിലെ ജീവനക്കാര്‍ എന്ന നിലയില്‍ കോവിഡ് വാക്‌സിന്‍ മുന്‍ഗണന കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് അനുവദിക്കുന്നതിന് അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയങ്ങളിലും കോവിഡ് 19 വൈറസിന്റെ അതിരൂക്ഷമായ സാഹചര്യ ത്തിലും സഹകരണ മേഖലയും സഹകരണ ജീവനക്കാരും സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കിയവരാണ്. ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ സാലറി ചിലഞ്ചിലും സഹകരണ സ്ഥാപനങ്ങളും ജീവനക്കാരും സാമൂഹ്യസേവനത്തില്‍ പങ്കാളികളായി മാതൃകാപരമായി സര്‍ക്കാരിനെ സഹായിക്കുന്നു. കോവിഡ് 19 രണ്ടാം തരംഗം അതിതീവമായ സാഹചര്യത്തില്‍ സഹകരണ ജീവനക്കാര്‍ ആശങ്കാകുലരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കോവിഡ് വാക്‌സിന്‍ മുന്‍ഗണന നല്‍കിയിരുന്നു. സഹകരണ ജീവനക്കാര്‍ക്ക് അടിയന്തിരമായി കോവിഡ് വാക്‌സിന്‍ മുന്‍ഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു , ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി എന്നിവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.