തീവ്രവാദികള്‍ക്കായി ഹൃദയം തുടിക്കുന്നവര്‍ക്കൊപ്പം നില്‍ക്കരുത് ; സമാജ്‌വാദി പാര്‍ട്ടിക്കെതിരെ പ്രധാമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വോട്ടെടുപ്പിന്റെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റേയും ചൂടില്‍ ഉത്തര്‍പ്രദേശ് തിളച്ചുമറിയുന്ന പശ്ചാത്തലത്തില്‍ പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ്‌വാദി പാര്‍ട്ടിക്കാരുടെ ഹൃദയം തുടിക്കുന്നത് തീവ്രവാദികള്‍ക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ബോംബ് സ്‌ഫോടകരെ പിന്തുണയ്ക്കുന്നയ്ക്കുന്നവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ പങ്കെടുക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകളില്‍ പോലും കമ്മീഷന്‍ വാങ്ങാന്‍ മനസുള്ളവര്‍ക്കും ധീരസൈനികരെ വിലവെക്കാത്തവര്‍ക്കും രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണവേളയിലായിരുന്നു മോദി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുനേരെ ആഞ്ഞടിച്ചത്. ആറാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ക്രിമിനല്‍ കുറ്റങ്ങളില്‍ നടപടി നേരിടുന്നവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....