ചൂട് അസഹ്യം ; ചർമം വരളുന്നു, മുടി കൊഴിയുന്നു – പരിഹാരം കരിക്ക്

For full experience, Download our mobile application:
Get it on Google Play

വേനൽ ചൂട് കനത്തതോടെ കരിക്കിന് പ്രിയമേറിയിരിക്കുകയാണ്. പോഷകസമൃദ്ധമായ കരിക്കിൻ വെള്ളം ആശ്വാസവും ഉന്മേഷവും നൽകുന്നു. എന്നാൽ ദാഹം ശമിപ്പിക്കാൻ മാത്രമല്ല വേനലിൽ ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും കൂടെ കൂട്ടാനാവുന്ന പ്രക‍ൃതിയുടെ വരദാനമാണ് കരിക്ക്.
ഒരു മോയിസ്ച്വറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെള്ളത്തിൽ മുഖം കഴുകുന്നത് ചർമത്തിന്റ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. മുഖക്കുരു വരുന്നത് തടയാനും ഇത് നല്ലതാണ്.

മഞ്ഞൾ, ചന്ദനം എന്നിവ കരിക്കിൻ വൈള്ളത്തിൽ ചാലിച്ച് മുഖത്തു പുരട്ടാം. ഇവ വരൾച്ച തടഞ്ഞ് ചർമത്തിന്റെ സ്വാഭാവികത നിലനിർത്തുകയും തിളക്കം നൽകുകയും ചെയ്യും. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ കരിക്കിൻ വെള്ളത്തിൽ മുൾട്ടാണി മിട്ടി ചാലിച്ച് പുരട്ടാം. മുഖത്തെ കറുത്ത കുത്തുകളും ഇത്തരത്തിൽ ഇല്ലാതാക്കാം. വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് പതിവാണ്. ഇത് ചർ‍മത്തിനെ വളരെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യങ്ങളിൽ കരിക്കിൻ വെള്ളം പാനീയമായി തിരഞ്ഞെടുക്കുക.

അതിവേഗം ജലാംശം തിരികെ നൽകാൻ കരിക്കിൻ വെള്ളത്തിന് കഴിയും. കരിക്കിൻ വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്താൽ മുടി മിനുസമുള്ളതും തിളങ്ങുന്നതുമാകും. മുടിയുടെ വേരുകളിൽ മോയിസ്ച്വറൈസ് ചെയ്ത് ശക്തിയേകും. ഒരു നാചുറൽ കണ്ടീഷനറിന്റെ ഗുണങ്ങൾ കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെളളത്തിലുള്ള ആന്റി ബാക്ടീരിയൽ – ഫംഗൽ ഗുണങ്ങൾ തലയോട്ടിയെ താരനിൽനിന്നും മറ്റ് അലർജികളിൽനിന്നും അകറ്റി നിർത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...