ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

For full experience, Download our mobile application:
Get it on Google Play

ദില്ലി : വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടുമെത്തുമ്പോൾ നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. ഓണക്കോടിയും പൂക്കളവും സദ്യവും വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓണാശംസകൾ നേർന്നു. ഓണം സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ഓണം സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി ദ്രൌപതി മുർമുവും ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓണാശംസകൾ 
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ. 

രാഷ്ട്രപതിയുടെ ഓണാശംസകൾ 
എല്ലാ സഹപൗരന്മാർക്കും വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ. 

അമിത് ഷായുടെ ഓണാശംസകൾ 
എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...