ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാൾ നിറവിൽ രാജ്യം. ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രം​ഗത്തെത്തി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ എന്നും എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഏവർക്കും ബലി പെരുന്നാൾ ആശംസകൾ. ഈ ദിനം നമ്മുടെ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ. എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു പ്രധാനമന്ത്രി ആശംസിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമുവും ബലി പെരുന്നാൾ ആശംസകൾ നേ‍ർന്നിരുന്നു. ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുതായി രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനും മാനവികതയെ സേവിക്കാനും ഈ പവിത്രമായ വേള നമ്മെ പ്രചോദിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിനായി കൂടുതൽ നിശ്ചയദാർഢ്യത്തോടെ നമുക്ക് മുന്നേറാമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറ‍ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...