കോഴിക്കോട് കുറ്റയാടിയിൽ എംഡിഎംഎ വേട്ട : പ്രതികളുടെ കാർ നാട്ടുകാർ തല്ലിത്തകർത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റയാടിക്ക് സമീപം മാരക ലഹരിമരുന്നായ എംഡിഎംഎ കൈമാറുന്നതിനിടെ പിടിയിലായ സംഘത്തിന്റെ കാറുകൾ നാട്ടുകാർ തല്ലിത്തകർത്തു. രണ്ട് കാറുകളിലായി എത്തിയ സംഘം ലഹരിമരുന്ന് കൈമാറുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പിടിയിലായതും. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് കാറുകൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ നിരീക്ഷിക്കുകയായിരുന്നു. മുൻപ് എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ള അമീർ എന്നയാളെ സംഘത്തോടൊപ്പം കണ്ടതോടെ നാട്ടുകാർക്ക് സംശയം വർദ്ധിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം സംഘത്തെ നിരീക്ഷിച്ച ശേഷം നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തിയതോടെ അമീർ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടിന്റെ ഭാഗത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. പിടികൂടിയവരിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. ഈ പ്രദേശത്ത് അടുത്ത കാലത്തായി ലഹരിമരുന്ന് സംഘങ്ങളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്നതായും, ഇക്കാര്യം നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. ലഹരി മാഫിയക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...