കേരളത്തെ കലാപഭൂമിയാക്കാനുള്ള സി.പി.എം ശ്രമം പൊളിച്ചെഴുതി കേരളാ പോലീസ് : ആഭ്യന്തര വകുപ്പിന്റെ തന്ത്രപരമായ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇന്നലെ പുലർച്ചെ മുതൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. എന്നാല്‍ കേരള പോലീസിന്റെ അതീവ ജാഗ്രതയോടെയുള്ള നടപടികളും ആഭ്യന്തര വകുപ്പിന്റെ തന്ത്രപരമായ നീക്കങ്ങളും മൂലം പ്രതിഷേധങ്ങള്‍ സമാധാനപരമായി പരിഹരിക്കുവാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായപ്പോള്‍  പോലീസ് സ്വീകരിച്ച തന്ത്രപരവും സമാധാനപരവുമായ ഇടപെടലുകൾ വലിയ അക്രമങ്ങളിലേക്കോ അനിഷ്ട സംഭവങ്ങളിലേക്കോ കാര്യങ്ങൾ നീങ്ങാതിരിക്കാൻ ഇടയാക്കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേരിട്ടുള്ള നിർദേശപ്രകാരം പോലീസ് ഉന്നതതല യോഗങ്ങൾ ചേർന്നതും അതിവേഗ ഇടപെടലുകൾ നടത്തിയതുമാണ് സാഹചര്യം നിയന്ത്രണത്തിലാക്കാൻ സഹായിച്ചത്.

ചില സ്ഥലങ്ങളില്‍ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ മനപൂര്‍വ്വമായ ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പോലീസ് അതീവ കരുതലോടെ വിഷയത്തില്‍ ഇടപെട്ടു. കേരളത്തെ മറ്റൊരു കൂത്തുപറമ്പാക്കി മാറ്റാനുള്ള നീക്കമാണ് ആഭ്യന്തര വകുപ്പിന്റെ തന്ത്രപരമായ ഇടപെടലില്‍ പരാജയപ്പെടുത്തിയത്. ആഭ്യന്തര വകുപ്പിന്റെ ഏകോപിത ഇടപെടലിനെയും പോലീസ് സേനയുടെ കൃത്യമായ പ്രവർത്തനങ്ങളെയും വിവിധ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകരും അഭിനന്ദിച്ച് രംഗത്തെത്തി. “നിയമം കൈയിൽ എടുക്കാൻ ആരെയും അനുവദിക്കില്ല, ജനങ്ങളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വം” എന്ന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ നിലപാടിന്റെ വിജയം കൂടിയാണ് ഇന്നലത്തെ സംഭവം എന്ന് വിലയിരുത്തുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...