2 ദിവസത്തേക്ക് പ്രധാനമന്ത്രി കേരളത്തിൽ ; കൊച്ചിയിൽ റോഡ് ഷോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും 2 ദിവസത്തേക്ക് കേരളത്തിലെത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൂടാതെ ക്ഷേത്രദർശനവും നടത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.

ജനുവരി 3 ന് പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരിൽ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തേക്കിൻകാട് മൈതാനത്ത് നടന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയിൽ  പി ടി ഉഷ, മിന്നു മണി തുടങ്ങിയവരും പങ്കെടുത്തു. ഇതിനൊപ്പം തന്നെ പെൻഷൻ പ്രശ്നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....