രാജ്യം മറ്റൊരു ലോക്ക്ഡൗണിലേക്ക്? പൗരന്മാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്തെ ഇന്ധന ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൗരന്മാർക്ക് കർശന നിയന്ത്രണ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിലാണ് രാജ്യത്തെ സാമ്പത്തിക-ഇന്ധന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഈക്കാര്യം അറിയിച്ചത്. പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കാർപൂളിംഗ് രീതികൾ അവലംബിക്കാനും പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കാനും നിർദേശമുണ്ട്. അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാകാതിരിക്കാൻ വിദേശ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് കുറയ്ക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യാത്രാ ചെലവുകളും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കാൻ നിർദേശമുണ്ട്. അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കണമെന്നും കോവിഡ് കാലഘട്ടത്തിന് സമാനമായ ജീവിതരീതികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...