രാജ്യത്ത് കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരെ കാണും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിമാരെ കാണും. ഈ മാസം 16, 17 തീയതികളിലാകും പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുക എന്നാണ് സൂചന.

നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാറായപ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രധാനമന്ത്രിക്ക് പകരമായി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. അതുവരെ പ്രധാനമന്ത്രിയായിരുന്നു മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നത്. കോവിഡ് രോഗബാധ രൂക്ഷമാകുന്നത് തടയാനുളള അടിയന്തര നടപടികളാകും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുകയെന്നാണറിയുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 2,97, 535 ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...