ജീവനുള്ള മീനിനെ വിഴുങ്ങാന്‍ ശ്രമിച്ച 22കാരനു ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ജീവനുള്ള മീനിനെ വിഴുങ്ങാന്‍ ശ്രമിച്ച 22കാരനു ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഹൊസൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ വെട്രിവേല്‍ ആണ് മീനിനെ വിഴുങ്ങാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ജൂണ്‍ 10ന് വെട്രിവേലും സുഹൃത്തുക്കളും മീന്‍പിടിക്കാനായി തെര്‍പേട്ടൈ പ്രദേശത്തെ നദിക്കരയില്‍ പോവുകയും അവിടെ വച്ച്‌ മദ്യപിക്കുകയും ചെയ്‌തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ പകര്‍ത്താന്‍ വേണ്ടി വെട്രിവേല്‍ ജീവനുള്ള മീനിനെ വിഴുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

വിഴുങ്ങാന്‍ ശ്രമിചക്കവേ മത്സ്യം ഇയാളുടെ തൊണ്ടയില്‍ കുടുങ്ങുകയും തുടര്‍ന്ന് ശ്വാസതടസമുണ്ടാവുകയും ചെയ്‌തു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തപ്പോളാണ് ചത്ത മത്സ്യത്തെ തൊണ്ടയില്‍ നിന്ന് പുറത്തെടുത്തത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും കണ്ടെത്തിയിട്ടില്ലെന്നും വെട്രിവേലിന്റെ  സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടായിപ്പാലത്തിലെ മണ്ണിടിച്ചിൽ ; മണ്ണ് നീക്കം ചെയ്യുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു

0
മലപ്പുറം : പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന...

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...