ദെഹ്രാദൂണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരികുണ്ഡ് – കേദാര്‍നാഥ് റോപ്പ് വേയുടെ തറക്കല്ലിട്ടു. കൂടാതെ കേദാര്‍നാഥ്, ബദ്രീനാഥ് തീര്‍ഥാടന കേന്ദ്രങ്ങളിലെത്തി പ്രാര്‍ഥനയും നടത്തി. ഗൗരികുണ്ട് മുതല്‍ കേദാര്‍നാഥ് വരെ ഏകദേശം പത്ത് കിലോമീറ്റര്‍ നീളത്തിലുള്ള കാര്‍ കേബിള്‍ പ്രോജക്ടിന്‍റെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി നടത്തിയത്. 3,400-ലധികം കോടിയാണ് പദ്ധതിച്ചെലവ്.
കാര്‍ കേബിള്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ഗൗരീകുണ്ഡില്‍ നിന്ന് അര മണിക്കൂര്‍ കൊണ്ട് കേദാര്‍നാഥിലെത്താനാവും. വിവിധ വികസന പദ്ധതികളുടെ പരിശോധനയ്ക്കും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനങ്ങള്‍ക്കുമായി രണ്ടു ദിവസം പ്രധാനമന്ത്രി ഉത്തരാഖണ്ഡിലുണ്ടാകും. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടുതവണ കേദാര്‍നാഥ് സന്ദര്‍ശിച്ചു.