യു​കെ, മാ​ല​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യാ​ത്ര​തി​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: യു​കെ, മാ​ല​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യാ​ത്ര​തി​രി​ച്ചു. ശ​നി​യാ​ഴ്ച​വ​രെ​യാ​ണു സ​ന്ദ​ർ​ശ​നം. യു​കെ​യും മാ​ല​ദ്വീ​പു​മാ​യും വി​വി​ധ വ്യാ​പാ​ര-​പ്ര​തി​രോ​ധ​ക​രാ​റു​ക​ളി​ൽ ധാ​ര​ണ​യാ​കും. യു​കെ​യി​ലെ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ള്ള വ്യാ​പാ​ര ക​രാ​ർ ഒ​പ്പു​വ​യ്ക്കും. യു​കെ പ്ര​ധാ​ന​മ​ന്ത്രി കെ​യ്ർ സ്റ്റാ​ർ​മ​ർ, ചാ​ൾ​സ് രാ​ജാ​വ് എ​ന്നി​വ​രെ​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷ​മു​ള്ള മോ​ദി​യു​ടെ നാ​ലാ​മ​ത്തെ യു​കെ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ന്ദ്ര​വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും ബ്രി​ട്ടീ​ഷ് മ​ന്ത്രി ജോ​നാ​ഥ​ൻ റെ​യ്നോ​ൾ​ഡ്സും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്‌​ടി‌​എ) ഒ​പ്പു​വ​യ്ക്കും.

റ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന​തി​നെ​തി​രേ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ അ​തൃ​പ്തി അ​റി​യി​ക്കും. സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​കെ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന സൂ​ച​ന​ക​ളെ​ത്തു​ട​ർ​ന്നാ​ണി​ത്. യു​കെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മാ​ല​ദ്വീ​പി​ലേ​ക്ക് പോ​കും. മാ​ല​ദ്വീ​പ് പ്ര​സി​ഡ​ൻറ് മു​ഹ​മ്മ​ദ് മൊ​യ്സു​വി​ൻറെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മോ​ദി​യു​ടെ മാ​ല​ദ്വീ​പ് സ​ന്ദ​ർ​ശ​നം. മാ​ല​ദ്വീ​പി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാമക്ഷേത്ര വിവാദം; ‘സത്യങ്ങൾ പുറത്തുവരുമെന്ന ഭയമാണ് മോദിക്ക്’ – ജയറാം രമേശ്

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്....

കുപ്പിവെള്ളത്തിൽ ആസിഡ്; കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ

0
ലഖ്‌നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ്...

എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം....

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാൻ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'മയങ്ങില്ല...

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....