കൈ​ക്കൂ​ലി കേ​സി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ന്‍​സ് ഇ​ന്നും ചോ​ദ്യം​ചെ​യ്യും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കേ​സൊ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റി​ലെ മു​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍ കു​മാ​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. ചൊവ്വാഴ്ച വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​ര്‍ കു​മാ​റി​നെ ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ല രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന കൂ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ശേ​ഖ​ര്‍ കു​മാ​റി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന വി​ജി​ല​ന്‍​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ശേ​ഖ​ര്‍ കു​മാ​റി​ന് കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ചൊവ്വാഴ്ച ശേ​ഖ​ര്‍​കു​മാ​ര്‍ വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു​വി​ജി​ല​ന്‍​സ്. കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി വ്യ​വ​സാ​യി​യു​ടെ പേ​രി​ലു​ള്ള കേ​സ് ഒ​ഴി​വാ​ക്കാ​ന്‍ ര​ണ്ടു​കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് കേ​സ്. ത​മ്മ​നം സ്വ​ദേ​ശി വി​ല്‍​സ​ണ്‍ വ​ര്‍​ഗീ​സ്, രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി മു​കേ​ഷ് എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...