ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ വളരെ മുന്നിൽ എത്തിയെന്നും കൊച്ചു കുട്ടികൾ വരെ ബഹിരാകാശ യാത്രകളെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്പെയ്സ് സ്റ്റാർട്ടപ്പുകളുടെ ഇന്ത്യയിലെ വളർച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ നമോ ആപ്പ് വഴി സമർപ്പിക്കാനും മോദി ആവശ്യപ്പെട്ടു.

12 മറാത്ത കോട്ടകൾ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയതും മോദി വിശദീകരിച്ചു. കൈത്തറി, ചരിത്ര ഗ്രന്ഥങ്ങളുടെ സംരക്ഷണം, ശുചിത്വമിഷൻ എന്നീ വിഷയങ്ങളെക്കുറിച്ചും മോദി മൻകീബാത്തിൽ പരാമർശിച്ചു. വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി മെഡലുകൾ നേടിയ വിജയികൾക്ക് ആശംസകൾ അറിയിച്ചാണ് മോദി മൻ കി ബാത്ത് അവസാനിപ്പിച്ചത്. 2029 ലെ വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് ഇന്ത്യയിൽ നടക്കുമെന്നും മോദി മൻ കി ബാത്തിലൂടെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...