പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയിൽ സംസാരിച്ചു. രാജ്യസഭയിൽ നാളെ നരേന്ദ്രമോദി സംസാരിക്കും. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്.

ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ​ഗാ‍​‍ഹിക ഉപയോ​ഗത്തിനാണ് പ്രാധാന്യം നൽകുന്നത്. പെട്രോൾ, ഡീസൽ വിതരണത്തിൽ പ്രതിസന്ധിയില്ല. ഇന്ത്യ നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ ഊർജ ഉറക്കുമതി 41 രാജ്യങ്ങളിൽ നിന്നാക്കി ഉയർത്തി. ഇന്ത്യയ്ക്ക് പെട്രോളിയം ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനുള്ള ശേഷി കൂട്ടി. കൂടുതൽ വിതരണക്കാരുമായി സമ്പർക്കത്തിലാണ്. എണ്ണയും ഗ്യാസും രാസ വളവും ഇന്ത്യയിൽ കൂടുതൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...