ഡൽഹി : രാജ്യത്ത് സംഘടിപ്പിക്കുന്നതിൽ ഏറ്റവും വലിയ ആഗോള ടെക്സ്റ്റൈൽ ഇവന്റായ ഭാരത് ടെക്‌സിന്റെ ഉദ്ഘാടനം ഇന്ന്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ രാവിലെ 10.30-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടെക്സ്റ്റൈൽ മേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
29-ാം തീയതി വരെയാണ് ഭാരത് ടെക്സ് 2024 സംഘടിപ്പിക്കുന്നത്. ആഗോള ടെക്സ്റ്റൈൽ മേഖലയിലെ പവർ ഹൗസ് എന്ന നിലയിൽ ഭാരതത്തിന്റെ സ്ഥാനം ഉറപ്പിക്കാനും ഇവന്റ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ടെക്‌സ്‌റ്റൈൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ, നെയ്‌ത്തുകാർ, കരകൗശല തൊഴിലാളികൾ, പോളിസി മേക്കർ, ആഗോള സിഇഒമാർ തുടങ്ങി നിരവധി പേരുടെ സാന്നിധ്യം ഇവന്റിലുണ്ടാകും. പരിപാടിയിൽ 50-ലധികം പ്രഖ്യാപനങ്ങളും ധാരാണാപത്രങ്ങളും ഒപ്പുവയ്‌ക്കുമെന്നാണ് സൂചന. ടെക്സ്റ്റൈൽ മേഖലയിലെ നിക്ഷേപത്തിനും വ്യാപാരത്തിനും കൂടുതൽ ഉത്തേജനം നൽകാനും കയറ്റുമതി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.