ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് മടങ്ങി പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചത്. ബു​ധ​നാ​ഴ്ച വൈ​കിട്ട് ഒ​മാ​നി​ലെ​ത്തി​യ മോ​ദി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അദ്ദേഹം മ​സ്ക​റ്റി​ൽ നി​ന്ന് മ​ട​ങ്ങി. വ്യാ​ഴാ​ഴ്ച രാ​വി​ലെ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മോ​ദി, ഇ​ന്ത്യ​ൻ പ്ര​വാ​സി​സ​മൂ​ഹ​വു​മാ​യും സം​വ​ദി​ച്ചു.

ഉ​ച്ച​ക്ക് ​ശേ​ഷം ദില്ലിയി​ലേ​ക്ക് മ​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി​യെ യാ​ത്രയാക്കാൻ ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, മ​സ്ക​ത്ത് ഗ​വ​ർ​ണ​ർ സ​യ്യി​ദ് സൗ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖൈ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഈ​സ ബി​ൻ സാ​ലി​ഹ് അ​ൽ ഷൈ​ബാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, സു​ൽ​ത്താ​ന്‍റെ സാ​യു​ധ​സേ​ന​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ എ​ത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...