ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഓഫ് പീസ് ചാർട്ടറിൽ പാകിസ്ഥാൻ ഒപ്പുവെച്ചതോടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഓഫ് പീസ് ചാർട്ടറിൽ പാകിസ്ഥാൻ ഒപ്പുവെച്ചതോടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ. 2020-ൽ ട്രംപിന്റെ മധ്യേഷ്യൻ സമാധാന പദ്ധതിയെ അനീതിയും പക്ഷപാതപരവും എന്ന് വിശേഷിപ്പിച്ച ഷെരീഫ്, 2026-ൽ അതേ ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമർശനം. സ്വിസ് റിസോർട്ടായ ഡാവോസിൽ ജനുവരി 22നാണ് ട്രംപ് ഈ പദ്ധതി അവതരിപ്പിച്ചത്. ഗാസ മുനമ്പിലെ വെടിനിർത്തൽ മേൽനോട്ടം വഹിക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി 2025ൽ നിർദ്ദേശിക്കപ്പെട്ടതാണിത്. ഇപ്പോൾ ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള സംവിധാനമായി ഇതിനെ വിപുലീകരിച്ചിരിക്കുന്നു.

പലസ്തീനികൾക്ക് മാനുഷിക സഹായം എത്തിക്കാനും സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനുമാണ് പാകിസ്ഥാൻ ഇതിൽ ചേർന്നതെന്നാണ് ഷെഹ്ബാസ് ഷെരീഫിന്റെ വിശദീകരണം. 2020-ൽ പ്രതിപക്ഷ നേതാവായിരിക്കെ ട്രംപിന്റെ പദ്ധതിയെ ഷെരീഫ് രൂക്ഷമായി എതിർത്തിരുന്നു. ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ നിയമവിധേയമാക്കുന്നതാണ് ട്രംപിന്റെ പദ്ധതി. ഇത് അനീതിയും അടിച്ചമർത്തലുമാണ്, എന്നായിരുന്നു അന്ന് ഷെരീഫ് എക്സിൽ കുറിച്ചത്. ആ വാക്കുകൾ ഇപ്പോൾ ഷെരീഫിനെതിരെ തിരിയുകയാണ്. തീരുമാനത്തിനെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...