പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കാനെത്തിയ 25 വയസ്സുകാരൻ കായികകക്ഷമതാ പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭറൂച്ച് : ഗുജറാത്ത് പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കാനെത്തിയ 25 വയസ്സുകാരൻ കായികകക്ഷമതാ പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കച്ച് സ്വദേശിയായ രവിരാജ് സിങ് ജഡേജയാണ് ഭറൂച്ച് പൊലീസ് ആസ്ഥാനത്ത് നടന്ന പരീക്ഷയ്ക്കിടെ മരണപ്പെട്ടത്. പോലീസ് സബ് ഇൻസ്‌പെക്ടർ, ലോക് രക്ഷക് തസ്തികകളിലേക്കുള്ള സംസ്ഥാനതല റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള കായിക പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള 5 കിലോമീറ്റർ ഓട്ടം രവിരാജ് നിശ്ചിത സമയത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഓട്ടം പൂർത്തിയാക്കി വിശ്രമിക്കുന്നതിനിടെയാണ് യുവാവിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. അല്പസമയത്തിനുള്ളിൽ തന്നെ രവിരാജ് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയെങ്കിലും സ്ഥിതി മോശമായി.

ഭറൂച്ച് സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ്മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രവിരാജിന്റെ രണ്ടാമത്തെ പൊലീസ് റിക്രൂട്ട്‌മെന്റ് ശ്രമമായിരുന്നു ഇത്. കഴിഞ്ഞ വർഷം ശാരീരികക്ഷമതാ പരീക്ഷയിൽ നേരിയ വ്യത്യാസത്തിലാണ് ഇയാൾക്ക് അവസരം നഷ്ടമായത്. വഡോദരയിലെ സ്റ്റേറ്റ് റിസർവ് പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന പിതാവ് മഹേന്ദ്ര സിങ് ജഡേജ മകന്റെ പരീക്ഷ കാണാൻ ഭറൂച്ചിൽ എത്തിയിരുന്നു. അച്ഛന്റെ കൺമുന്നിൽ വെച്ചാണ് മകൻ കുഴഞ്ഞുവീണ് മരിച്ചത്. ഈ ദാരുണ സംഭവത്തിന് പിന്നാലെ ഭറൂച്ച് പോലീസ് മൈതാനത്ത് കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയ അവസാനിക്കുന്നത് വരെ ഈ സംഘം മൈതാനത്തുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...