ശ്രീന​ഗറിൽ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജമ്മു കാശ്മീരിലെ ശ്രീന​ഗറിൽ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നിലവിൽ റോഡ് മാർ​ഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനിൽ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയിൽവെ പാലവും അഞ്‌ജി ഖാദ് റെയിൽവെ പാലവും ഉൾപ്പെടുന്ന 272 കിലോമീറ്റര്‍ വരുന്ന റൂട്ട് ആണിത്. ഉദ്ധംപൂർ – ശ്രീനഗർ – ബാരമുളള റെയിൽവെ ലിങ്ക് പ്രോജക്ടിന്‍റെ ഭാഗമാണ് റൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്ത് 46000 കോടി രൂപയുടെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. എല്ലാ കാലാവസ്ഥയിലും ഓടാവുന്ന സംവിധാനങ്ങൾ ഉള്ള പ്രത്യേക വന്ദേ ഭാരത് ട്രെയിനുകൾ ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ടൂറിസം മേഖലയിൽ അടക്കം വലിയ കുതിപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....