ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. ‘ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ’ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.30ന് ജലൗൺ ജില്ലയിലെ ഒറായി തഹസിൽദാർ കൈതേരി ഗ്രാമത്തിലാണ് പരിപാടി. നാല് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, 14 പ്രധാന പാലങ്ങള്‍, ആറ് ടോള്‍ പ്ലാസകള്‍, ഏഴ് റാമ്ബ് പ്ലാസകള്‍, 293 മൈനര്‍ ബ്രിഡ്ജുകള്‍, 19 മേല്‍പ്പാലങ്ങള്‍, 224 അണ്ടര്‍പാസുകള്‍ എന്നിവ എക്‌സ്പ്രസ് വേയില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 29 നായിരുന്നു ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 28 മാസത്തിനുള്ളിൽ എക്‌സ്പ്രസ് വേയുടെ പണി പൂർത്തിയായി. യുപിയിലെ് ഏഴ് ജില്ലകളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൺ, ഔറയ്യ, ഇറ്റാവ എന്നിവയാണ് ഏഴ് ജില്ലകൾ.