വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ ; വില്ലനായത് മൊബൈൽ ഗെയിമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഭാരത്‌ മാതാ സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനുമായ യു അമര്‍ത്യ (14) ആണു മരിച്ചത്. കുട്ടി ഒഴിവുസമയങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്നു സംശയിക്കുന്നതെന്നും ബന്ധുക്കളും രക്ഷിതാക്കളും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ വ്യക്തത വരൂ എന്നും പോലീസ് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിം വീണ്ടും വില്ലനായി എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടമായ 14കാരന്‍ മരിച്ചത് വാര്‍ത്തയായിരുന്നു.

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായ 14കാരന്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായ നിരവധി വിദ്യാര്‍ത്ഥികളാണ് ഇതിനകം ആത്മഹത്യ ചെയ്തിട്ടുള്ളത്. നിരവധി മാതാപിതാക്കള്‍ക്ക് ഇതിനകം മക്കളുടെ ഓണ്‍ലൈന്‍ ഗെയിമുകാരണം പണം നഷ്ടമായി. കഴിഞ്ഞ വര്‍ഷം ഒരു മാതാവിന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമായതും വാര്‍ത്തയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപൂർവ്വ നേട്ടത്തിൽ തിളങ്ങി രേണു ധാരിയാൽ; ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത് 9 അടി നീളമുള്ള...

0
ഉത്തരാഖണ്ഡ്: ക്ഷണികമായ ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ആധുനിക യുഗത്തിൽ, ഒരു പതിറ്റാണ്ടോളം...

ഹണിട്രാപ്പ് തട്ടിപ്പ്: ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിൽ നിന്ന് ആറ് കോടി രൂപ...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം...

പ്രകോപനം തുടർന്ന് അർജുൻ ആയങ്കി ; സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്

0
കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...