ഡിജിറ്റൽ മാധ്യമങ്ങള്‍ക്ക് രജിസ്‌ട്രേഷൻ ; പുതിയ പ്രസ്‌ പീരിയോഡിക്കൽസ്‌ രജിസ്‌ട്രേഷൻ ബിൽ വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഓൺലൈൻ വാർത്താപോർട്ടലുകൾ അടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. പ്രസ്‌ പീരിയോഡിക്കൽസ്‌ രജിസ്‌ട്രേഷൻ ബില്ലിൽ ഡിജിറ്റൽ മാധ്യമങ്ങളെയും ഉൾപ്പെടുത്തി. വർഷകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരും. ബിൽ നിയമമായാൽ 90 ദിവസത്തിനകം ഡിജിറ്റൽ മാധ്യമങ്ങൾ രജിസ്‌ട്രേഷന്‌ അപേക്ഷിക്കണം. പ്രസ്‌ രജിസ്‌ട്രാർ ജനറലിനാണ് അപേക്ഷ നല്‍കേണ്ടത്.

ഇതോടെ ഓൺലൈൻ മാധ്യമങ്ങളും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽവരും. രജിസ്‌ട്രേഷൻ വ്യവസ്ഥ ലംഘിച്ചാൽ നടപടി നേരിടണം. സസ്‌പെൻഷൻ, രജിസ്‌ട്രേഷൻ റദ്ദാക്കൽ, പിഴ ഈടാക്കൽ തുടങ്ങിയവയാണ്‌ നടപടി. പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ അധ്യക്ഷന്റെ നേതൃത്വത്തിൽ അപ്പലേറ്റ്‌ അതോറിറ്റിക്കും രൂപംനൽകും. 1867ലെ പ്രസ്‌ ആൻഡ്‌ രജിസ്‌ട്രേഷൻ ഓഫ്‌ ബുക്‌സ്‌ ആക്ടിന്‌ പകരമായാണ്‌ പുതിയ പ്രസ്‌ പീരിയോഡിക്കൽസ്‌ രജിസ്‌ട്രേഷൻ ബിൽ കൊണ്ടുവരുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...