ജോലിക്കിടയിൽ കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവം ; കർശന നടപടിയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലക്കാട് ഒലവക്കോട് പാതിരിനഗറിൽ വൈദ്യുതി ലൈൻ തകരാര്‍ പരിഹരിക്കാൻ പോയ കെഎസ്ബിഇ ജീവിനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ജനങ്ങളെ സഹായിക്കാൻ പോയവരെ ഈ രീതിയിൽ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ ഒലവക്കോട് സെക്ഷനിലെ ഓവർസീയർ എം പി കണ്ണദാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി.

പ്രദേശത്ത് ഇന്നലെ കവുങ്ങ് വീണു വൈദ്യുതി മുടങ്ങിയിരുന്നു. ഇത് പരിഹരിക്കാൻ ആണ് കെഎസ്ഇബി ജീവനക്കാർ എത്തിയത്. കവുങ്ങ് വെട്ടിമാറ്റാൻ നോക്കിയപ്പോൾ മുൻ പോലീസ് ഉദ്യോഗസ്ഥൻ സ്വന്തം വീടിന്റെ മതിലിലേക്ക് കവുങ്ങ് വീഴരുത് എന്ന് പറഞ്ഞു. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായിരുന്നതായി അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കവുങ്ങ് വെട്ടാതെ മടങ്ങി. ഇതിനിടെ വിവരം അറിഞ്ഞെത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ തങ്കച്ചന്റെ മകൻ ഓവർസീയറെ മർദിച്ചു എന്നാണ് പരാതി.

ഹേമംബിക പോലീസിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കണ്ണദാസൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ തങ്കച്ചനും മകനും കൂട്ടുകാരുമാണ് മർദിച്ചതെന്ന് കണ്ണദാസൻ പറഞ്ഞു. കണ്ണദാസന്‍റെ പരാതിയിൽ ഹേമാംബിക നഗർ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. പോലീസുകാർ തന്നെ ഇടപെട്ട് കവുങ്ങ് മുറിച്ചുമാറ്റുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...