പ്രധാനമന്ത്രിയുടെ സന്ദർശനം : നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് ജംഗ്ഷന്‍, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, ചൂരക്കാട്ട് പാളയം, ചെമ്പ് പണിപ്പുര, കിളളിപ്പാലം, കരമന, കല്‍പാളയം, നീറമണ്‍കര, പാപ്പനംകോട് റോഡിലും കരമന, കുഞ്ചാലമൂട്, പൂജപ്പുര, ജഗതി, ഡിപിഐ, വിമന്‍സ് കോളേജ് റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ റോഡുകളുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.

നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട് അനന്തപുരി ഹോസ്പിറ്റല്‍, ഈഞ്ചയ്ക്കല്‍, മിത്രാനന്ദപുരം, എസ് പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ് മേല്‍പ്പാലം, പവര്‍ഹൌസ് ജംഗ്ഷന്‍, ചുരക്കാട്ടുപാളയം വരെയുളള റോഡിലും ചാക്ക അനന്തപുരി ഹോസ്പിറ്റല്‍ റോഡിലും ചാക്ക ലോര്‍ഡ്സ്. വെണ്‍പാലവട്ടം കിംസ് ആശുപത്രി റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന കൈമനം പൂജപ്പുര, അട്ടക്കുളങ്ങര, തമ്പാനൂര്‍, തൈക്കാട്, ചൂരക്കാട്ട്, പാളയം എന്നീ ഭാഗങ്ങളില്‍ നിന്നും കിളളിപ്പാലം, കരമന ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. വെള്ളയമ്പലം ഭാഗത്തു നിന്നും വഴുതക്കാട് വഴി തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം – മ്യൂസിയം – എല്‍ എം എസ് – പാളയം – സ്റ്റാച്യൂ ഓവര്‍ ബ്രിഡ്ജ് വഴി പോകേണ്ടതാണ്. പാപ്പനംകോട് ഭാഗത്ത് നിന്നും കരമന വഴി തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കൈമനം മരുതൂര്‍ കടവ് മധു പാലം – തിരുവല്ലം മണക്കാട് ഭാഗത്തേക്ക് പോകേണ്ടതാണെന്നും നിർദേശങ്ങളിൽ പറയുന്നു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...