ബി ഗോപാലകൃഷ്ണനെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ​ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും, മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചെന്നാണ് പരാതി. ഗോപാലകൃഷ്ണന്‍ എന്ന പേര് പേരുപയോഗിച്ച് സ്ഥാനാര്‍ഥി ദൈവമായി സ്വയം പ്രഖ്യാപിക്കുന്നെന്നും പരാതിയില്‍ പറയുന്നു. ഗുരുവായൂര്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷാണ് പരാതി നല്‍കിയത്. വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ഥി സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.

ഗുരുവായൂരില്‍ നടക്കുന്ന സ്ത്രീകളുടെ പരിപാടിയെ ‘രാധായനം’ എന്ന് വിശേഷിപ്പിച്ച് സ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും എല്‍ഡിഎഫ് ആരോപണമുണ്ട്. ഗുരുവായൂരില്‍ നിന്ന് ഒരു ഹിന്ദു എം.എല്‍.എ വേണമെന്ന വര്‍ഗീയ പരാമര്‍ശത്തില്‍ കോടതിയില്‍ നിന്ന് ഗോപാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തെങ്കിലും വര്‍ഗീയ പ്രചാരണത്തില്‍ നിന്ന് ഗോപാലകൃഷ്ണന്‍ പിന്നോട്ട് പോയില്ല. ഗുരുവായൂരിലെ മുന്‍കാല എം.എല്‍.എമാരുടെ പേരുകള്‍ സൂചിപ്പിച്ച് വര്‍ഗീയ ചുവയോടെയാണ് ചാവക്കാട് പുതിയ ബോര്‍ഡ് സ്ഥാപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....