മുൻഗണനാ റേഷൻ കാർഡുകൾ 6.5 ലക്ഷം കടന്നു ; കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ അർഹരായവർക്ക് ലഭ്യമാക്കി. 28,300 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്‌ഘാടനം ഈ മാസം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് മുൻഗണന നൽകി റേഷൻ കാർഡ് വിതരണം ഊർജിതമാക്കിയതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങക്കാണ് വലിയ ആശ്വാസമായിരിക്കുന്നത്. അതിദരിദ്രരില്ലാത്ത കേരളം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലും മുൻഗണനാ റേഷൻ കാർഡ് വിതരണം നിർണായക പങ്ക് വഹിച്ചു.

വൃക്ക, കരൾ, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡ് നൽകുന്നുണ്ട്. കേരളത്തിലെ 142 ആദിവാസി ഉന്നതികളിൽ സർക്കാരിന്റെ സഞ്ചരിക്കുന്ന റേഷൻ കടകളുണ്ട്. കൂടാതെ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കുന്നു. 1,631 സപ്ലൈകോ വിൽപനശാലകളിലൂടെ സബ്സിഡി ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് എല്ലാ കാർഡ് ഉടമകൾക്കും ലഭ്യമാക്കുന്ന സാഹചര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...