ഡൽഹി: യു.എ.പി.എ. കേസാണെങ്കിലും ജയിലിനെക്കാൾ ജാമ്യത്തിന് മുൻഗണന നൽകണമെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രിയുടെ ബിഹാർ സന്ദർശനം അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ടുവെന്ന കേസിൽ അറസ്റ്റിലായ ജലാലുദ്ദീൻ ഖാന് ജാമ്യം നൽകികൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജാമ്യം നൽകാവുന്ന സാഹചര്യമാണെങ്കിൽ പ്രത്യേക നിയമപ്രകാരമുള്ള കേസാണെന്ന കാരണത്താൽമാത്രം അത് നിഷേധിക്കരുതെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2022-ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരിശീലനപരിപാടിക്കായി തന്റെ വീടിന്റെ ഒന്നാംനില വാടകയ്ക്കു നൽകിയെന്നാണ് ജലാലുദ്ദീനെതിരായ ആരോപണം. ബിഹാറിനു പുറത്തുള്ളവരും പരിശീലനപരിപാടിയിൽ പങ്കെടുത്തെന്നാണ് എൻ.ഐ.എ. വാദം. ജാമ്യാപേക്ഷ എൻ.ഐ.എ. കോടതിയും ഹൈക്കോടതിയും തള്ളിയതിനെത്തുടർന്നാണ് ജലാലുദ്ദീൻ സുപ്രീംകോടതിയിലെത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.