തിരുവനന്തപുരം: ജയിലുകളില്‍ കൊവിഡ് വ്യാപനം തടയാനായി കൂട്ടത്തോടെ പരോളും ജാമ്യവും ലഭിച്ച പുറത്തിറങ്ങിയ തടവുകാര്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍. തുറന്ന ജയിലുകളില്‍ നിന്നും വനിതാ ജയിലില്‍ നിന്നുമായി പുറത്തിറങ്ങിയവര്‍ ഈ മാസം 31ന്ശേഷം മൂന്നു ദിവസത്തിനുള്ളില്‍ ജയിലില്‍ പ്രവേശിക്കണം.
രണ്ടാം ഘട്ടമായി പരോള്‍ ലഭിച്ച പുറത്തിറങ്ങിയ 589 തടവുകാരാണ് തിരിച്ചത്തേണ്ടത്. സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ഹൈ സെക്യൂരിറ്റി ജയിലില്‍ നിന്നുമായി മൂന്നാം ഘട്ടത്തില്‍ പുറത്തിറങ്ങിയ 192 തടവുകാര്‍ അടുത്ത മാസം ഏഴിന് ശേഷം മൂന്നു ദിവസത്തിനുള്ളില്‍ തിരികെയത്തണം.
65 വയസ്സിന് മുകളിലുള്ള തടവുകാര്‍ അടുത്ത മാസം 15ന് ശേഷം മൂന്നു ദിവസത്തിനുള്ളിലും ജയിലുകളില്‍ തിരികെയെത്താനാണ് ആഭ്യന്തരവകുപ്പിന്‍റെ നിര്‍ദ്ദേശം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടക്കം കൊവിഡ് പടര്‍ന്നുപിടിച്ച അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു നേരത്തെ തടവുകാരെ തരംതിരിച്ച് പരോളും ജാമ്യവും അനുവദിച്ച് പുറത്തുവിട്ടത്.