നീണ്ട ഇടവേളയ്‌ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ ; എത്തുന്നത് വില്ലനായി

For full experience, Download our mobile application:
Get it on Google Play

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബഡേ മിയാൻ, ഛോട്ടേ മിയാൻ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷം ഈദ് ദിനത്തിലായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക. വിദേശ രാജ്യങ്ങളിൽ ചിത്രീകരണം നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്രോഫിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്.

ആക്ഷൻ കോമഡി വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. കബീർ എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് ബോളിവുഡിൽ ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ബോളിവുഡിൽ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രം കൂടിയാണ് ബഡേ മിയാൻ, ഛോട്ടേ മിയാൻ. അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നിവയാണ് ബോളിവുഡിൽ പൃഥ്വിയുടെ മുൻ ചിത്രങ്ങൾ. ജാക്കി ഭഗ്‌നാനിയും ദീപ്ശിഖ ദേശ്മുഖും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സൊനാക്ഷി സിൻഹയും മാനുഷി ഛില്ലാറും അലയ എഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍...

ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ

0
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ ഫേസ്ബുക്കിലൂടെ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...