Monday, April 21, 2025 4:20 am

പൃഥിരാജും സംവിധായകന്‍ ബ്ലെസ്സിയും ജോര്‍ദ്ദാനില്‍ കുടുങ്ങി; നാട്ടിലെത്താന്‍ സഹായിക്കണമെന്ന് കേന്ദ്രസംസഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസ്സിയും ജോര്‍ദാനില്‍ കുടുങ്ങി. അടിയന്തര സഹയാം ആവശ്യപ്പെട്ട്​ ​ബ്ലെസ്സി കേന്ദ്ര-സംസ്​ഥാന സര്‍ക്കാരുകള്‍ക്ക്​ കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന്​ ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട്​ ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായാണ്​ 58 അംഗ സംഘം കഴിഞ്ഞമാസം ജോര്‍ദാനിലെത്തിയത്​. രാജ്യത്ത് കൊവിഡ്​ സ്​ഥിരീകരിച്ചതോടെ​ നിലവില്‍ കര്‍ഫ്യ പ്രഖ്യാപിച്ചിട്ടുണ്ട്​. അഞ്ചുപേര്‍ കൊവിഡ്​ ബാധിച്ച്‌​ മരി​ച്ചെന്നാണ്​ റിപ്പോര്‍ട്ട്​​. അതുകൊണ്ട്​ തന്നെ ജോര്‍ദാനില്‍നിന്ന്​ ഉടന്‍ മടങ്ങണമെന്നാണ്​ ഇവരോട്​ ആവശ്യപ്പെട്ടിട്ടുള്ളത്​.

വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ്​ ചിത്രീകരണം നടന്നിരുന്നത്. ഏ​പ്രില്‍ എട്ടിന്​ ഇവരുടെ വിസ കാലാവധി തീരുമെന്നാണ്​ വിവരം. കൂടാതെ ഭക്ഷണവും വെള്ളവും ഏതാനും ദിവസങ്ങള്‍ക്ക്​ മാത്രമാണുള്ളത്​. 70 ദിവസത്തെ ഷൂട്ടിങ്ങിനായിരുന്നു സംഘം ജോര്‍ദാനിലെത്തിയത്​​. നാല്​ ദിവസം മുന്‍പ്​ ഷൂട്ടിങ്​ നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്​.

രണ്ടാഴ്​ച മുന്‍പ് ഈ സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ്​ അല്‍ ബലൂഷിയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും​ അന്ന്​ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്​തമാക്കിയിരുന്നു​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...