കണ്ണൂര്‍: തളിപ്പറമ്പ്കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിലാകുന്നുമ്മല്‍ എന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അമിതവേഗതയും മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍ കുടുങ്ങിയ മുഴുവന്‍ യാത്രക്കാരെയും പുറത്തെടുത്തു.
തളിപ്പറമ്പ് കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം
RECENT NEWS
Advertisment