കണ്ണൂർ വളക്കൈയിൽ സ്വകാര്യ ബസിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പൂർണ്ണമായും കത്തിനശിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടുത്തമുണ്ടായത്. കൃത്യസമയത്ത് യാത്രക്കാർ ബസ്സിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 12:15-ഓടെയാണ് വളക്കൈയിൽ വെച്ച് അപകടം നടന്നത്. ബസ്സിൽ നിന്ന് പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ പൈപ്പുകൾ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്താൻ ഏകദേശം അരമണിക്കൂർ സമയമെടുത്തു. അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തി അമർന്നിരുന്നു.

ബസ്സിന്റെ എൻജിൻ ഭാഗവും ടയറുകളും മാത്രമാണ് അവശേഷിച്ചത്. ബസ്സിലെ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഈയിടെ സർവീസ് കഴിഞ്ഞ് പുറത്തിറങ്ങിയ ബസ്സിൽ ചില ഇലക്ട്രിക്കൽ ജോലികൾ നടത്തിയിരുന്നതായും ഇതായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...