സർവ്വീസ് നടത്താൻ സ്വകാര്യ ബസുകളെ നിർബന്ധിക്കില്ല ; ബസ് ചാർജ് വർധന ഉടനെയില്ല : ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം തള്ളി സർക്കാർ. നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലാണ് ചാർജ് കുറച്ചതെന്നും സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

രാമചന്ദ്രൻ കമ്മീഷന്‍ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർധിപ്പിക്കൂ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർധനവ് പിൻവലിച്ചത്. തത്കാലം ചാർജ് കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ ബസുടമകൾ സഹകരിക്കണം.

രാമചന്ദ്രൻ കമ്മീഷന്റെ  ശുപാർശകൾ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും കെഎസ്ആർടിസി സർവ്വീസുകൾ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും പറഞ്ഞ ഗതാഗതമന്ത്രി ഇതിനോടകം ഏഴ് കോടി രൂപയുടെ നഷ്ടം കെഎസ്ആർടിസി നേരിട്ടതായും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...