തിരുവല്ല – മല്ലപ്പള്ളി റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; കണ്ണടച്ച് പോലീസും മോട്ടോര്‍ വാഹന വകുപ്പും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല – മല്ലപ്പള്ളി റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ബസുകളുടെ മത്സരയോട്ടം വര്‍ധിച്ചതോടെ തിരുവല്ല ചിലങ്ക ജംഗ്ഷന്‍ മുതല്‍ പായിപ്പാട് ജംഗ്ഷന്‍ വരെയുള്ള ഇടുങ്ങിയ റോഡുകളില്‍ കൂടി ഭീതിയോടെയാണ് ആളുകള്‍ സഞ്ചരിക്കുന്നത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ മുന്നില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് സ്വകാര്യ ബസുകള്‍ തമ്മില്‍ ഉരഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. ഇത് ഏറെനേരം ഗതാഗതക്കുരുക്കിനും കാരണമായി.

രണ്ടും മൂന്നും ബസുകള്‍ തമ്മിലാണ് റോഡില്‍ മത്സരയോട്ടം നടത്തുന്നത്. ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും ബഹളങ്ങളും പതിവായതോടെ യാത്രക്കാരും പ്രതിസന്ധിയിലാണ്. തിരുവല്ല ബഥേല്‍പ്പടി ജംഗ്ഷനില്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ബസുകള്‍ കൂട്ടിയിടിച്ച്  അപകടം നടന്നിരുന്നു. റോഡിന് വീതിയില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. മാത്യു റ്റി.തോമസ് എം.എല്‍.എ റോഡിന് വീതികൂട്ടുവാന്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് ശ്രമിച്ചെങ്കിലും ജനങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റോഡ്‌ വികസനവും പ്രതിസന്ധിയിലായി.

തിരക്കുള്ള സമയങ്ങളിലാണ് സ്വകാര്യ ബസുകളുടെ ഈ മത്സരയോട്ടം. ബസുകള്‍ക്ക് സമയത്തിന് സ്റ്റാന്റില്‍ എത്താനാണ് ഈ മരണപ്പാച്ചില്‍ എന്നാണ് അറിയുന്നത്. ഈ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. സ്വകാര്യ ബസുകള്‍ ഇത്തരത്തില്‍ മത്സരിച്ച് സര്‍വ്വീസ് നടത്തുന്ന റോഡുകളില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചെങ്കില്‍ മാത്രമേ ഈ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...