കാർ യാത്രികനെ കുത്തിയ സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍:വടക്കൻ പറവൂരിൽ കാർ യാത്രികനെ കുത്തിയ കേസിൽ സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ടിന്റുവാണ് പോലീസിന്റെ പിടിയിലായത്. ബസും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് . ആക്രമണത്തിന് പിന്നാലെ രക്ഷപെട്ട ഡ്രൈവർ ടിന്റുവിനെയും ബസും വൈറ്റിലയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. വടക്കൻ പറവൂർ കണ്ണൻകുളങ്ങരയിൽ വെച്ചുണ്ടായ തർക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാർ മകനെ കുത്തി പരുക്കേൽപ്പിച്ചത് കണ്ട അച്ഛൻ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് സംഭവം.

കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നർമദ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അക്രമം നടത്തിയത്. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണ് കത്തിക്കുത്തിൽ പരുക്കേറ്റ ഫർഹാന്റെ മൊഴി. തുടർന്നു നിർത്താതെപോയ ബസിന് മുന്നിൽ ഫർഹാൻ കാർ കയറ്റി തടഞ്ഞ് ചോദ്യം ചെയ്തു. തർക്കമായതോടെ ബസ് ജീവനക്കാരിൽ ഒരാൾ കത്തിയെടുത്ത് കുത്താൻ ഓങ്ങിയത് തടയുമ്പോഴാണ് ഫർഹാന്റെ കൈയ്ക്ക് പരുക്കേറ്റത്. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടനെ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...