Saturday, June 22, 2024 2:39 pm

ബസിന്റെ ചില്ലുകളില്‍ ചിത്രപ്പണി വേണ്ടെന്നു മോട്ടോര്‍വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ബസിന്റെ കണ്ണാടിയില്‍ ഇനി അലങ്കാരവും ആരാധനയും ഭാവനയും തുടങ്ങിയ കലാപരിപാടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കോട്ടയം ജില്ലയില്‍ മണര്‍കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം 2 പേര്‍ മരിക്കാനിടയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 16 ബസുകള്‍ക്ക് എതിരെ കേസ് എടുത്തിരുന്നു.

ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാകുകയാണിപ്പോള്‍. സ്വകാര്യ ബസുകളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിലുള്ള ‘സ്റ്റിക്കര്‍’ കോലാഹലം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

അലങ്കാരങ്ങള്‍ അപകടത്തിലേക്ക് വഴി നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കോട്ടയം നാഗമ്പടം സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയതില്‍ നിരവധി ബസുകളില്‍ കാഴ്ച മറയുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ കണ്ടെത്തി. പൂക്കള്‍, സ്‌മൈലി ബോളുകള്‍, മാല ബള്‍ബുകള്‍ എന്നിങ്ങനെ നിരവധി വസ്തുക്കള്‍ ബസിന്റെ കണ്ണാടിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതിനാല്‍ അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അ​രു​വാ​പ്പു​ലം ക​ല്ലേ​ലി എ​സ്റ്റേ​റ്റി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ

0
കോ​ന്നി : അ​രു​വാ​പ്പു​ലം ക​ല്ലേ​ലി എ​സ്റ്റേ​റ്റി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി...

അ​പ​ക​ട​ക്കെ​ണി​യാ​യി കൊ​ല്ലം -​ വ​ണ്ടി​പ്പെ​രി​യാ​ർ ദേ​ശീ​യപാ​ത

0
അ​ടൂ​ർ : ച​വ​റ ടൈ​റ്റാ​നി​യം ജംഗ്ഷനില്‍ നി​ന്നാ​രം​ഭി​ക്കു​ന്ന കൊ​ല്ലം -​ വ​ണ്ടി​പ്പെ​രി​യാ​ർ...

‘അഴിമതികളിലൂടെ ബിജെപി സർക്കാർ രാജ്യത്തിന്റെ ഭാവിയെ ഇരുട്ടിലേക്ക് തള്ളുന്നു’ – പ്രിയങ്കാ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ്, നെറ്റ് പരീക്ഷാപേപ്പർ ചോർച്ചാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ...

‘കോണ്‍ഗ്രസിലെ സീനിയര്‍ എംപി’ ; പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെ ; പരിഹസിച്ച് കെ...

0
കോഴിക്കോട്: കൊടിക്കുന്നില്‍ സുരേഷ് എംപിയെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹത്തെ...