ബസിന്റെ ചില്ലുകളില്‍ ചിത്രപ്പണി വേണ്ടെന്നു മോട്ടോര്‍വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ബസിന്റെ കണ്ണാടിയില്‍ ഇനി അലങ്കാരവും ആരാധനയും ഭാവനയും തുടങ്ങിയ കലാപരിപാടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കോട്ടയം ജില്ലയില്‍ മണര്‍കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം 2 പേര്‍ മരിക്കാനിടയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 16 ബസുകള്‍ക്ക് എതിരെ കേസ് എടുത്തിരുന്നു.

ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാകുകയാണിപ്പോള്‍. സ്വകാര്യ ബസുകളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിലുള്ള ‘സ്റ്റിക്കര്‍’ കോലാഹലം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

അലങ്കാരങ്ങള്‍ അപകടത്തിലേക്ക് വഴി നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കോട്ടയം നാഗമ്പടം സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയതില്‍ നിരവധി ബസുകളില്‍ കാഴ്ച മറയുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ കണ്ടെത്തി. പൂക്കള്‍, സ്‌മൈലി ബോളുകള്‍, മാല ബള്‍ബുകള്‍ എന്നിങ്ങനെ നിരവധി വസ്തുക്കള്‍ ബസിന്റെ കണ്ണാടിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതിനാല്‍ അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...