സ്വ​കാ​ര്യ ബ​സിന്റെ മ​ത്സ​ര​യോ​ട്ടo ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാ​പ്പി​നി​ശ്ശേ​രി : ദേ​ശീ​യ​പാ​ത​യി​ല്‍ സ്വ​കാ​ര്യ ബ​സിന്റെ മ​ത്സ​ര​യോ​ട്ട​ത്തി​നി​ട​യി​ല്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാ​പ്പി​നി​ശ്ശേ​രി പ​ഴ​ഞ്ചി​റ ധ​ര്‍​മ​ക്കി​ണ​റി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി മേ​പ്പ​യി​ല്‍ സ​ന്ദീ​പ് കു​മാ​റാ​ണ്​ (32) അ​പ​ക​ടം ന​ട​ന്ന സ്​​ഥ​ല​ത്ത് ത​ല്‍​ക്ഷ​ണം മ​രി​ച്ച​ത്. കീ​ച്ചേ​രി പ​മ്പാല​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 5.45 ഓ​ടെ​യാ​ണ് അ​പ​ക​ടം.

സ്വ​കാ​ര്യ ബ​സും ബൈ​ക്കും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ പമ്പാ​ല​ക്ക് സ​മീ​പ​ത്തെ സ​ര്‍​വി​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ച്‌ ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ബൈ​ക്കി​ല്‍ ബ​സ് ത​ട്ടി​യ​തോ​ടെ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​സിന്റെ ട​യ​ര്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി​യി​റ​ങ്ങി ഹെ​ല്‍​മ​റ്റ​ട​ക്കം ത​ക​ര്‍​ന്നു. പ​ഴ​ഞ്ചി​റ​യി​ലെ ശ്രീ​ധ​രന്റെ​യും മേ​പ്പ​യി​ല്‍ ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​നാ​ണ് സ​ന്ദീ​പ് കു​മാ​ര്‍. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ന​ല്‍, സ​ജി​ഷ്, ഷം​ന. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച രാ​വി​ലെ പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാനത്തുക വർദ്ധിപ്പിച്ചു

0
തിരുവനന്തപുരം : ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാനത്തുക വർദ്ധിപ്പിച്ചു....

ഗതാഗത മന്ത്രി സഞ്ചരിച്ച വാഹനത്തിന് ഇൻഷുറൻസ് പോലുമില്ലെന്ന് സോഷ്യൽ മീഡിയ പ്രചരണം ; വിശദീകരണവുമായി...

0
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസർഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയിൽ...

നടി അൻസിബയുടെ പരാതി ; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

0
കൊച്ചി : നടി അൻസിബയുടെ പരാതിയിൽ മുന്‍കൂര്‍ ജാമ്യം തേടി ടിനി...

കശുവണ്ടി അഴിമതി കേസില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി...