ഗതാഗത മന്ത്രിയുടെ നിർദേശത്തിന് പുല്ല് വില ; വിദ്യാര്‍ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര അനുവദിക്കാതെ സ്വകാര്യ ബസ്സുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗതാഗത മന്ത്രിയുടെ നിർദേശം മറികടന്ന് വിദ്യാര്‍ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര അനുവദിക്കാതെ സ്വകാര്യ ബസ്സുകൾ. കോവിഡ് പ്രതിസന്ധിക്കിടെ കൺസെഷൻ നൽകാനാകില്ലെന്നാണ് ബസ് ജീവനക്കാരുടെ പക്ഷം.

വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുതല്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ കൂടുതലായി ബസ്സുകളെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ഫുള്‍ ചാര്‍ജ്ജ് നല്‍കി യാത്ര ചെയ്യുന്നത് അസാധ്യമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

എന്നാല്‍ മാര്‍ച്ച് മുതല്‍ ഓടാതെ കിടന്ന ബസ്സുകള്‍ വലിയ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ നിരത്തില്‍ ഇറങ്ങിയിരിക്കുന്നത്. അതിനാല്‍ എസ്ടി നല്‍കുക എന്നത് പ്രായോഗികമല്ലെന്നാണ് ബസ്സുടമകളുടെ വാദം.

കോവിഡിനെ തുട‍ര്‍ന്ന് യാത്രക്കാരിലുണ്ടായ കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. അതേസമയം വിദ്യാർഥികളുടെ കൺസെഷൻ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോവിഡിന് മുന്‍പേ ഉണ്ടായിരുന്ന നിരക്കിൽ വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഗതാഗത കമ്മിഷണർക്ക് മന്ത്രി നിർദ്ദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...